പ്രധാനമന്ത്രി നരേന്ദ്രമോഡി വെളളിയാഴ്ച ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും. സന്ദര്‍ശനത്തില്‍ കശ്മീരിന് 70,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. അഞ്ച് വര്‍ഷത്തേക്കുള്ള വികസന പദ്ധതികള്‍ക്കായിട്ടാണ് തുക.
സ്മാര്‍ട്ട് സിറ്റികള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കും ഗതാഗത സംവിധാനങ്ങളും അടിസ്ഥാന വികസന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് കാശ്മീര്‍ സര്‍ക്കാരും കേന്ദ്രവും തയ്യാറാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന ഗിര്‍ധാരി ലാല്‍ ദോഗ്രയുടെ നൂറാം ജന്‍മവാര്‍ഷിക ദിനച്ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി കശ്മീര്‍ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തിന്റെ കൂടെ കശ്മീരില്‍ ഇഫ്ത്വാര്‍ വിരുന്നു സംഘടിപ്പിക്കും എന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇതിനു സ്ഥിരീകരണം ഉണ്ടായിട്ടില്ല.