ഇനി പേടികൂടാതെ വൈദ്യുതി ഉപയോഗിക്കാം; നിരക്കിൽ വന്‍ ഇളവുമായി സര്‍ക്കാര്‍

Webdunia
ശനി, 14 ജനുവരി 2017 (15:15 IST)
രാജ്യത്ത് കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ താരിഫ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. വൈദ്യുതി ഉൽപാദനത്തിൽ രാജ്യത്ത് വർധനവ് രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. 
 
നിലവില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍നിന്ന് കൂടുതല്‍ തുകയാണ് ഈടാക്കിവരുന്നത്. വൈദ്യുതി ഉൽപാദനം കുറഞ്ഞ സാഹചര്യത്തിലാണ്​ അധിക ഉപയോഗത്തിന്​ അധിക തുക ഇടാക്കിയിരുന്നത്​. എന്നാല്‍ ഈ രീതിയിൽ മാറ്റം വരുത്തുന്നതിനുള്ള സാധ്യതകളാണ്​ കേന്ദ്ര സർക്കാർ ഇപ്പോള്‍ പരിശോധിക്കുന്നത്​.
 
ജനവരി അവസാനത്തോടെ കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് സമര്‍പ്പിക്കും. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന്‍ സെക്രട്ടറി, ബിഹാര്‍, തമിഴ്‌നാട് എന്നീ സംസ്​ഥാനങ്ങളിലെ വൈദ്യുതി സെക്രട്ടറിമാർ, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ചെയര്‍മാന്‍, മധ്യപ്രദേശ്​, ഗുജറാത്ത്​, ഉത്തർപ്രദേശ്​ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽ എനർജി സെക്രട്ടറിമാർ ഫിക്കി പ്രസിഡൻറ് എന്നിവരടങ്ങിയതാണ്​ സമിതി. 
Next Article