പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹുദ്ഹുദ് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളുണ്ടായ ആന്ധ്രപ്രദേശിന് 1000 കോടി രൂപ ഇടക്കാല സഹായം പ്രഖ്യാപിച്ചു. വിശാഖപട്ടണത്ത് വ്യോമനിരീക്ഷണം നടത്തി സ്ഥിതിഗതികള്‍ നേരിട്ട് കണ്ടതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോഡി.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായമായി നല്‍കുമെന്നും മോഡി പറഞ്ഞു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു വ്യോമനിരീക്ഷണത്തില്‍ പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. വിശാഖപട്ടണം ജില്ലാ കളക്ടറുടെ ഓഫീസില്‍ പ്രധാനമന്ത്രി യോഗം വിളിച്ചിട്ടുണ്ട്.