ലോകക്കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ നാളെ തുടങ്ങാനിരിക്കെ ക്രിക്കറ്റ് നയതന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്തെത്തി. ക്രിക്കറ്റ് ലോകകപ്പിന് സാര്‍ക് സമിതിയിലെ മിക്ക രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. അതിനാലാണ് മോഡി ക്രിക്കറ്റിനെ നയതന്ത്ര നീക്കവുമായി രംഗത്തെത്തിയത്.
മത്സരത്തിനറങ്ങുന്ന പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി ആശംസകള്‍ അറിയിച്ചു. കൂട്ടത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ പങ്കെടുക്കുന്ന സാര്‍ക്ക് രാജ്യങ്ങളുടെ ടീമുകള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോഡി വിജയാശംസ നേര്‍ന്നു. പ്രത്യേകിച്ച് ബംഗ്ലാദേശിനും പാകിസ്ഥാനുമാണ് ആശംസകള്‍ ഒപ്പം ഇന്ത്യന്‍ ടീമിലെ പ്രമുഖരായ കളിക്കാരെ എടുത്തുപറഞ്ഞും മോഡി ആശംസ അറിയിച്ചിട്ടുണ്ട്.
പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കമുള്ള രാഷ്ട്രത്തലവന്‍മാരെ ഫോണില്‍ വിളിച്ചാണ് മോദി ആശംസ നേര്‍ന്നത്. അഞ്ച് സാര്‍ക്ക് രാജ്യങ്ങളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. നവാസ് ഷെരീഫിനെ കൂടാതെ അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവരെയാണ് മോഡി ഫോണില്‍ വിളിച്ചത്. ക്രിക്കറ്റ് സാര്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ പ്രധാനപങ്കു വഹിക്കുന്നതാണെന്നും വിജയം കൊണ്ടുവരാന്‍ മേഖലയിലെ ടീമുകള്‍ക്ക് സാധിക്കുമെന്നു കരുതുന്നതായും മോഡി പറഞ്ഞു.
1987-ലെ ലോകകപ്പ് ഫൈനലിനെക്കുറിച്ചായിരുന്നു നവാസ് ഷെരീഫുമായി മോഡിയുടെ സംഭാഷണം. നവാസ് ഷെരീഫ് അന്ന് മത്സരത്തിനിടെ മൈതാനത്തേക്ക് ഇറങ്ങിയതും പാകിസ്താന്‍ ടീം നായകനായ ഇമ്രാന്‍ ഖാനെ അഭിനന്ദിച്ചതും മോഡി ഓര്‍ത്തെടുത്തു. ഇന്ന് ഇമ്രാന്‍ ഖാന്‍ പാകിസ്താന്‍ രാഷ്ട്രീയത്തില്‍ നവാസിന്റെ എതിരാളിയാണെന്ന കാര്യം വിരോധാഭാസമായി തോന്നുന്നുവെന്നും മോഡി പറഞ്ഞതായാണ് വിവരം.
ഇന്നലെ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകമായി മോഡി വിജയാശംസ നേര്‍ന്നിരുന്നു. പതിനഞ്ച് ട്വീറ്റുകളായായിരുന്നു മോഡിയുടെ ആശംസ. ടീമംഗങ്ങള്‍ അവരുടെ ഉത്തരവാദിത്തം മികച്ച രീതിയില്‍ നിര്‍വഹിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നു മോഡി ട്വീറ്റില്‍ പറഞ്ഞു. മറ്റന്നാളാണ് ഇന്ത്യയും പാകിസ്താനും ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.