ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 49 ശതമാനമാക്കാനുള്ള വിവാദമായ ബില്ലിനെതിരെ പാര്‍ലമെന്റ്റില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ മോഡിയുടെ സാമ്പത്തിക പരിഷ്കരണ നയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ രംഗത്ത്.
വിവാദ ബില്ലിനെതിരെ ബിഎംഎസ് ഇടത് പാര്‍ട്ടികള്‍ക്കൊപ്പം സമരത്തില്‍ പങ്കുചേരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിഷേധവുമായി ബിഎംഎസ് നേതാക്കള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയേ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്ലിനേ പിന്തുണയ്ക്കണമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു പ്രതിപക്ഷ കക്ഷികളോട് അഭ്യര്‍ഥിച്ചിരുന്നു. ബില്‍ സബ്ജക്ട് കമ്മറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭാ ചെയര്‍മാന് കത്തു നല്‍കിയിരുന്നു. എന്നാല്‍ ബിജു ജനതാ ദ്ല് ബില്ലിനേ പിന്തുണയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
തൊഴില്‍ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ യോഗം വിളിച്ചുകൂട്ടി ചര്‍ച്ച നടത്താതെ ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്നാണ് ബിഎംഎസ്സിന്റെ മറ്റൊരാവശ്യം. നിലവില്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതിക്കെതിരേ ബിഎംഎസ് സമരം ചെയ്യുന്നതിനിടേയാണ് കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നിയമ ഭേദഗതിക്കൊരുങ്ങിയത്.
അതേ സമയം വിവാദ ഇന്‍ഷുറന്‍സ് ബില്ലിനെതിരെ തൊഴിലാളി സംഘടനകള്‍ പണിമുടക്ക പ്രഖ്യാപിച്ചു കഴിഞ്ഞു. സമരത്തില്‍ ബിഎംഎസും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.