മോഡിയുടെ വിദേശയാത്രകള്‍ക്ക് സമയം തികയില്ല!

Webdunia
ശനി, 7 ജൂണ്‍ 2014 (13:17 IST)
മോഡിയെ സന്ദര്‍ശനത്തിനു ക്ഷണിച്ചുകൊണ്ടുള്ള രാഷ്ട്രത്തലവന്മാരുടെ ക്ഷണക്കത്തുകള്‍ മോഡിയുടെ ഓഫീസില്‍ കുമിഞ്ഞുകൂടുന്നു. വിദേശയാത്രാ കലണ്ടറില്‍ ഇനി ഉടന്‍ ക്ഷണം സ്വീകരിക്കാനാവാത്ത സ്ഥിതിയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് അക്ബറുദ്ദീന്‍ പറഞ്ഞു.

ഈ മാസം ഭൂട്ടാനും അടുത്തമാസം ജപ്പാനും സന്ദന്‍ശിച്ചുകൊണ്ടാണ് മോഡി തന്റെ വിദേശ പര്യടനത്തിനു തുടക്കം കുറിക്കുന്നത്. ഭൂട്ടാനിലേക്കു പോകുന്നതിനു മുന്‍പ് പ്രധാനമന്ത്രി മോഡി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായി കൂടികാഴ്ച്ച നടത്തും.

ജൂലായില്‍  ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ ക്ഷണം സ്വീകരിച്ചാണ്  ജപ്പാന്‍ സന്ദര്‍ശനം. തുടര്‍ന്ന്  ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ബ്രസീല്‍ സന്ദന്‍ശിക്കും.നവംബറില്‍ മ്യാന്‍മറില്‍ നടക്കുന്ന പൂന്‍വേഷ്യാ ഉച്ചകോടിയിലും ആസിയാന്‍ ഉച്ചകോടിയിലും കാഠ്മണ്ഡുവില്‍ നടക്കുന്ന  സാന്‍ക്ക് ഉച്ചകോടിയിലും മോഡി പങ്കെടുക്കും .

നവംബന്‍ 15,​ 16 തീയതികളില്‍ ആസ്​ട്രേലിയയിലെ ബ്രിസ്ബേനിലാണ് ജി- 20 ഉച്ചകോടി നടക്കുന്നതിനാല്‍ അന്നും ഒഴിവില്ലെന്ന് സയീദ് അക്ബറുദ്ദീന്‍ പറയുന്നു. അതേ സമയം ലോക്സഭാ സ്പീക്കറിനെ തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാഷ്ട്രപതി പ്രണബ് മുഖന്‍ജിയുടെ നയപ്രഖ്യാപന പ്രസംഗത്തിനായി സംയുക്ത പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കും.