രാജ്യത്തിന്റെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കുമെന്ന് ആക്രോശം മുഴക്കിക്കൊണ്ട് സിമി തീവ്രവാദികള്‍. മധ്യപ്രദേശിലെ ഖണ്ട്വ ജയില്‍ ഭേദനതിനും മറ്റു ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുമായി അറസ്റ്റ് ചെയ്യപ്പെട്ട 18 സിമി പ്രവര്‍ത്തകരാണ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ ഭീഷണിമുഴക്കിയത്.
പ്രവര്‍ത്തകര്‍ കോടതി പരിസരത്ത് വച്ച് താലിബാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുകയും നിയുക്ത പ്രധാനമന്ത്രി മോഡിയെ വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. താലിബാന്‍സിന്ദാബാദ്, അടുത്ത ഊഴം മോഡിയുടേത് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് കോടതി പരിസരത്ത് വച്ച് ഇവര്‍ മുഴക്കിയത്.
ഇവരില്‍ സിമിയുടെ മധ്യപ്രദേശ് മേധാവിയായി അറിയപ്പെടുന്ന ഫൈസലും ഉള്‍പ്പെടുന്നു. പ്രതികള്‍ക്കെതിരെ ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.