ഗാന്ധിജി സ്വപ്നം കണ്ട രാമരാജ്യമാണ് തന്റെ ലക്ഷ്യമെന്ന് ബിജെപി പ്രധാന മന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി. ഉത്തര്‍ പ്രദേശിലെ ഫൈസാബാദിലെ തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു മോഡി ഇങ്ങനെ പറഞ്ഞത്.
‘’എല്ലാവര്ക്കും അടിസ്ഥാന സൗകര്യവും സമത്വവും ഉറപ്പുവരുത്തുന്ന രാമരാജ്യമാണ് ഞാന്‍ ലക്ഷ്യംവെയ്ക്കുന്നത്. ജനങ്ങള്‍ അതിനു പിന്തുണ നല്കിയാല് ഞാനത് യാഥാര്‍ത്ഥ്യമാക്കും‘’. രാമന്റെ ഭൂമിയില്‍ താമര വിരിയിക്കാന്‍ സഹായിക്കണമെന്നും മോഡി ജനങ്ങളോട് അഭ്യര്‍ഥിച്ചു.
കുടുംബ രാഷ്ട്രീയത്തിന് വോട്ട് നല്‍കരുതെന്നും ഭരണത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് നല്കിയ എല്ലാ വാഗ്ദാനങ്ങളും യഥാര്ത്ഥമാക്കുമെന്നും അതിനാല്‍ കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ബിജെപി ക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.