മാതൃകാ ഗ്രാമ നിര്‍മ്മിതിക്കായി മോഡി സര്‍ക്കാര്‍ അടുത്ത പദ്ധതിക്ക് തുടക്കമിടുന്നു
വെള്ളി, 10 ഒക്‌ടോബര്‍ 2014 (13:18 IST)
സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് പൊതുജനത്തോട് നല്‍കിയ വാഗ്ദാന പദ്ധതികള്‍ ഒന്നൊന്നായി നടപ്പിലാക്കാന്‍ മോഡി സര്‍ക്കാര്‍ തുടക്കമിട്ടുകഴിഞ്ഞു. ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച എല്ലാവര്‍ക്കും ബാങ്ക് അക്കൌണ്ട് പദ്ധതിയായ ധന്‍ ജന്‍ യോജന്‍, ശുചിതവ് ഇന്ത്യക്കയുള്ള സ്വച്ഛ് ഭാരത് അഭിയാന്‍ എന്നിവയ്ക്കു പുറമേ രാജ്യത്തേ മാതൃഗാ ഗ്രാമങ്ങളാക്കി മാറ്റാനായി പ്രഖ്യാപിച്ച പദ്ധതിക്കും നാളെ തുടക്കമാകും.
രാജ്യത്തെ താഴേക്കിടയിലുള്ള ജനങ്ങളുടെ സര്‍വതോവന്മുഖമായ വികസനം ലക്ഷ്യമിടുന്ന സന്‍സദ് ആദര്‍ശ് ഗ്രാം യോജന എന്ന ഗ്രാമ വികസനപദ്ധതിയാണ് സോഷ്യലിസ്റ്റ് നേതാവ് ജയ്പ്രകാശ് നാരായണന്റെ ജന്മദിനമായ നാളെ ഒക്ടോബര്‍ 11ന് പ്രധാന മന്ത്രി തുടക്കമിടുന്നത്. പദ്ധതി പ്രകാരം ഇതനുസരിച്ച് ഓരോ എംപിയും ഓരോ ഗ്രാമത്തെ ദത്തെടുക്കണം. അത് എംപിയുടെയും ജീവിത പങ്കാളിയുടെയും ഗ്രാമം ആകരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇപ്രകാരം ദത്തെടുക്കുന്ന ഗ്രാമത്തെ 2016-ഓടെ മാതൃകാ ഗ്രാമമായി മാറ്റണം.
എല്ലാവിഭാഗം ജനങ്ങളുടെയും ജീവിത നിലവാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വേണ്ടിയുള്ളതാണ്. ഈ പാദ്ധതി. ആദ്യ ഘട്ടത്തിനു ശേഷം രണ്ടാമത് ഈ എപി രണ്ട് ഗ്രാമങ്ങള്‍ ദത്തെടുക്കേണ്ടതായുണ്ട്. അവയെ 2019- ഓടെ മാതൃകാ ഗ്രാമങ്ങളാക്കുകയും വേണം. അതു കഴിഞ്ഞാല്‍, അഞ്ചു ഗ്രാമങ്ങള്‍. ഇങ്ങനെ ഓരോവര്‍ഷവും ഓരോഗ്രാമങ്ങള്‍ അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തില്‍ മാതൃകാ ഗ്രാമങ്ങളായി മാറ്റുക എന്നതാണ് പദ്ധതിയുടെ സവിശേഷത.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും അവരെ പൊതുധാരയിലെത്തിക്കുകയും ചെയ്യുക, സ്ത്രീ-പുരുഷ സമത്വം, സാമൂഹിക നീതി, സാമൂഹ്യ സേവനം, സ്ത്രീ ശാക്തീകരണം, ശുചിത്വം, പരിസ്ഥിതി സൗഹൃദം, സമാധാനം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കുക എന്നിവയില്‍ കൂടിയാകണം ഗ്രാമങ്ങളെ മാതൃകാ ഗ്രാമമായി മാറ്റേണ്ടത് എന്നാണ് പദ്ധതി നിഷ്കര്‍ഷിച്ചിരിക്കുന്നത്.
കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രധാന മന്ത്രി ആദര്‍ശ് ഗ്രാം യോജന പദ്ധതിയേ സമൂലമായി പരിഷ്കരിച്ചാണ് സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 50 ശതമാനത്തിലേറെ പട്ടിക വിഭാഗക്കാരുള്ള ഗ്രാമങ്ങളുടെ വികസനമായിരുന്നു യുപിഎ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതെങ്കില്‍ എല്ലാവരേയും ഒരേപോലെ കണ്ടുകൊണ്ടുള്ള ഗ്രാമ വികസനമാണ് പ്രധാന മന്ത്രി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. പരസ്പര സഹകരണം, സുതാര്യവും അഴിമതി രഹിതവുമായ ഭരണം തുടങ്ങിയവയും ഉറപ്പാക്കണം. ഗ്രാമങ്ങളുടെ വികസനത്തെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കുന്നതും അതിന് നേതൃത്വം നല്‍കുന്നതും ജില്ലാ കളക്ടറായിരിക്കും.