മൊബൈല്‍ നമ്പരും ഇനി ആധാര്‍ പരിധിയിലാകും

Webdunia
ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (15:07 IST)
വ്യക്തികളുടെ ആധികാരിക വിവരങ്ങള്‍ ശേഖരിക്കുന്ന ആധാര്‍ (യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ യു.ഐ.ഡി) പദ്ധതിയുടെ പരിധിയില്‍ ഇനി മൊബൈല്‍ നമ്പരും ഉള്‍പ്പെടും. മൊബൈല്‍ നമ്പരിനെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

മൊബൈല്‍ നമ്പരുമായി യുഐഡിയെ ബന്ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ന്ഇര്‍ദ്ദേശം നല്‍കിയത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നാണ് ഇലക്ട്രോണിക്, വിവരസാങ്കേതികവിദ്യാവകുപ്പ് സെക്രട്ടറി ആര്‍എസ് ശര്‍മ അറിയിച്ചത്.

വ്യക്തിയുടെ ആധികാരികത തെളിയിക്കുന്നതിനും അയാളെക്കുറിച്ചുള്ള വിവരങ്ങളും ഇടപാടുകളും ലഭ്യമാക്കുന്നതിനുമുള്ള നിര്‍ണായക ഘടകമായി മൊബൈല്‍ നമ്പറിനെ മാറ്റലാണ് പദ്ധതിയുടെ ലക്ഷ്യം. മൊബൈല്‍നമ്പറും ആധാറും ബന്ധിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ ജനതയെ ശാക്തീകരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.


ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി)യും വിവരസാങ്കേതികവിദ്യാമന്ത്രാലയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.