മധുരൈ വെസ്റ്റ് മണ്ഡലത്തിലെ എംഎല്‍എ ആര്‍.സുന്ദര്‍രാജനാണു രാജിസന്നദ്ധത അറിയിച്ചത്. സുന്ദര്‍ രാജന്‍ വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെയിലെ വിമതനാണ്. കഴിഞ്ഞദിവസം ജയലളിതയെ നേരില്‍ക്കണ്ട് രാജിസന്നദ്ധത അറിയിച്ചതായാണ് സുന്ദര്‍രാജന്‍ അറിയിച്ചിരിക്കുന്നത്. ഒട്ടേറെ ജനപ്രിയപദ്ധതികള്‍ തന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടത്തിയിരുന്നു. അതിനാല്‍ ജയലളിതയ്ക്കു ഇവിടെ വിജയം ഉറപ്പിക്കാമെന്നാണ് അദ്ദേഹം പറയുന്നത്.