ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയും ഉരുക്ക് മനുഷ്യന് എന്ന വിശേഷണത്തിനുടമയുമായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പേജ് പട്ടേലിന്റെ ചരമദിനമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഗുരുതരമായ തെറ്റ് കടന്നു കൂടിയത്. നിരവധി പേര് ഇതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു കഴിഞ്ഞു. വിമര്‍ശനം വ്യാപകമായപ്പോള്‍ പേജിലെ ജന്മദിനമാണിന്ന് എന്ന് തിരുത്തി തടിയൂരി.