പുകവലിക്കാന്‍ ഇനി 25 വയസാകണം

Webdunia
ശനി, 7 ജൂണ്‍ 2014 (10:05 IST)
പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാനുള്ള പ്രായം 18-ല്‍ നിന്നും 25 ആക്കി ഉയര്‍ത്തുവാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നു. രാജ്യത്ത് പുരുഷന്മാരില്‍ ഉണ്ടാകുന്ന 50 ശതമാനം ക്യന്‍സറും പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാകുന്നതാണ്‌. സ്ത്രീകളില്‍ ഇതു 20 ശതമാനമാണ്‌.

ഇക്കാരണത്താലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രായപരിധി ഉയര്‍ത്താനുള്ള നീക്കം നടത്തുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ കൂടി തീരുമാനം ഈ കാര്യത്തില്‍ ആവശ്യമാണ്‌. ഒരോ സംസ്ഥാനങ്ങളിലും പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാനുള്ള പ്രായത്തില്‍ മാറ്റമുണ്ട്‌.

പബ്ലിക്ക്‌ ഹെല്‍ത്ത്‌ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യയുടെ പഠനത്തില്‍ ഒരു വര്‍ഷം എട്ടുലക്ഷത്തില്‍ അധികം ആളുകളാണ്‌ പുകയില ഉപയോഗിക്കുന്നതു മൂലം പലവിധ രോഗങ്ങള്‍ക്ക്‌ അടിമപ്പെട്ട്‌ മരിക്കുന്നത്‌.