ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം വധിച്ചു. ആയുധങ്ങളുമായി ഞായറാഴ്ച പുലര്‍ച്ചെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരര്‍ സൈന്യത്തിന് നേരെ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു. ഒരു ദിവസത്തോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സൈന്യം വധിച്ചത്.
ഭീകരരുടെ പക്കല്‍ നിന്ന് മൂന്ന് തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. തംഗ്ധര്‍ മേഖലയില്‍ ഈ ആഴ്ചയിലെ രണ്ടാമത്തെ നുഴഞ്ഞുകയറ്റശ്രമമായിരുന്നു ഇത്. കുപ്വാരയില് കഴിഞ്ഞ ആഴ്ച നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു.