ഭീകരര്‍ വെടിയുതിര്‍ത്തു: സൈന്യം തിരിച്ചടിച്ചു- രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

Webdunia
ബുധന്‍, 25 ഫെബ്രുവരി 2015 (11:32 IST)
തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള വെടിവെപ്പ് തുടരുന്നു. ഭീകരര്‍ ഒളിഞ്ഞിരുപ്പുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയില്‍ ഭീകരര്‍ വെടിവെക്കുകയായിരുന്നു.

തുടര്‍ന്ന് സുരക്ഷാ സേന തിരിച്ച് വെടിവെപ്പ് നടത്തിയതോടെ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു ഭീകരന്‍ കൂടി ഒളിഞ്ഞിരുപ്പുണ്ടെന്ന് സംശയിക്കുന്നതായും ഷോപ്പിയാനിലെ പൊലീസ് മേധാവി അല്‍താഫ് ഖാന്‍ വ്യക്തമാക്കി. ഷോപ്പിയാനിലെ ഹെഫ് ഷെര്‍മല്‍ പ്രദേശത്ത് ഭീകരര്‍ ആയുധങ്ങളുമായി തമ്പടിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ കനത്ത തോതില്‍ വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരര്‍ ഏതു സംഘടനയില്‍പ്പെട്ടവരാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് അല്‍താഫ് ഖാന്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.