ഇന്ത്യയിലെല്ലായിടത്തും സൌജന്യമായി ഇന്റര്‍നെറ്റ് നല്‍കാന്‍ മൈക്രോസോഫ്റ്റ്

Webdunia
ചൊവ്വ, 11 നവം‌ബര്‍ 2014 (14:37 IST)
സൌജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുമായി മൈക്രോസോഫ്റ്റ്. രാജ്യത്തുടനീളം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ട് ടിവി ചാനലുകള്‍ക്കിടയില്‍ ട്രാന്‍സ്‍മിഷനു ഉപയോഗിക്കുന്ന സ്പെക്ട്രമായ വൈറ്റ് സ്പെയ്സ് ഉപയോഗപ്പെടുത്തി ഇന്റര്‍നെറ്റ് നല്‍കാമെന്ന നിര്‍ദേശമാണ് മൈക്രൊസോഫ്റ്റ് മുന്നോട്ടുവച്ചിരിക്കുന്നത്.വൈറ്റ് സ്പെയ്സിലെ 200 MHz സ്പെക്ട്രം ഉപയോഗിച്ച് 10 കിലോ മീറ്റര്‍ പരിധി വരെ ഇന്റര്‍നെറ്റ് എത്തിക്കാനാവും. വൈഫൈ ഉപയോഗിച്ച് 100  മീറ്റര്‍ മാത്രമാണ് ഇന്റര്‍നെറ്റ് എത്തിക്കാന്‍ സാധിക്കുക.

പ്രധാനമന്ത്രി നരേന്ദ്രമോഡി ഡിജിറ്റല്‍ ഇന്ത്യ പ്രൊജക്റ്റ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിലാണ് മൈക്രോസോഫ്റ്റ് സഹകരിക്കാനായി രംഗത്തെത്തിയിരിക്കുന്നത്. പദ്ധതി ഉടനെതന്നെ രണ്ട് ജില്ലകളില്‍ പദ്ധതി തുടക്കത്തില്‍ രണ്ട് രാജ്യത്തെ രണ്ട് ജില്ലകളില്‍ തുടങ്ങാനാണ് മൈക്രോസോഫ്റ്റ് ആലോചിക്കുന്നത്. ഈ പദ്ധതിയിലൂടെ രാജ്യത്തെ വിദൂര ഗ്രാമങ്ങളില്‍ പോലും ഇന്റര്‍നെറ്റ് എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.