തീർപ്പാവാനിരിക്കുന്ന കേസുകൾ മാധ്യമവിചാരണ ചെയ്യുന്നത് ഹാനികരം: സുപ്രീം കോടതിയോട് അറ്റോർണി ജനറൽ

Webdunia
ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (17:43 IST)
കോടതിയിൽ തീർപ്പാവാനിരിക്കുന്ന കേസുകൾ ടെലിവിഷനിലും അച്ചടി മാധ്യമങ്ങളിലും ചർച്ച ചെയ്യുന്നത് ജഡ്ജിമാരുടെ ചിന്തകളെ സ്വാധീനിക്കുമെന്നും അത് ജുഡിഷ്യൽ സംവിധാനത്തിന് വലിയ നാശമുണ്ടാക്കുമെന്നും അറ്റോർണി ജനറൽ കെ. കെ വേണുഗോപാൽ. ജസ്റ്റിസുമാരായ എ എം ഖാൻവൽക്കർ, ബി ആർ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന് മുമ്പാകെയാണ് വേണുഗോപാൽ ഇത് പറഞ്ഞത്.
 
മൂന്ന് മുൻ ചീഫ് ജസ്റ്റിസുമാർക്കെതിരെ 2009- ൽ അഭിഭാഷകൻ-ആക്ടിവിസ്റ്റ് പ്രശാന്ത് ഭൂഷൺ നടത്തിയ വിവാദ പരാമർശം കോടതിയലക്ഷ്യമാണോ എന്ന് പരിശോധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോടതിയിൽ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയായിരുന്നു വേണുഗോപാൽ.

അനുബന്ധ വാര്‍ത്തകള്‍

Next Article