മാനസിക വൈകല്യമുള്ളവർ: കോൺഗ്രസിനെതിരെ വിമർശനവുമായി ഖുശ്‌ബു

Webdunia
ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (17:36 IST)
കോൺഗ്രസിൽ നിന്നും ബിജെപിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി നടി ഖുശ്‌ബു സുന്ദർ. കോൺഗ്രസിന് ബുദ്ധിയുള്ള സ്ത്രീകളെ ആവശ്യമില്ലെന്നും സത്യം സംസരിക്കാനുള്ള സ്വാതന്ത്രം കോൺഗ്രസിനകത്തില്ലെന്നും ഖുശ്‌ബു കുറ്റപ്പെടുത്തി.
 
ഞാൻ കോൺഗ്രസിനോട് വിശ്വസ്തയായിരുന്നു, പക്ഷേ കോൺഗ്രസ് എന്നോട് അനാദരവ് കാണിച്ചു … അവർക്ക് (കോൺഗ്രസിന്) ബുദ്ധിയുള്ള ഒരു സ്ത്രീയെ ആവശ്യമില്ല. ഒരു അഭിനേത്രി മത്രമായണ് തന്നെ കണ്ടത്. ഇത് കോൺഗ്രസിന്റെ വിലകുറഞ്ഞ ചിന്താഗതിയെ കാണിക്കുന്നു. ബിജെപി ഓഫീസിൽ നിന്നുള്ള പത്രസമ്മേളനത്തിൽ ഖുഷ്ബു പറഞ്ഞു. അതേസമയം ഖുശ്‌ബുവിന്റെ പുറത്തു പോവൽ അടുത്ത വർഷം തമിഴ്‌നാട്ടിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article