വൈകോ എന്‍‌ഡി‌എ സഖ്യം ഇപേക്ഷിച്ചു

Webdunia
തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (14:58 IST)
ദേശീയ ജനാധിപത്യ സഖ്യം വിടാന്‍ എംഡിഎംകെ തീരുമാനിച്ചു. ചെന്നൈയില്‍ ചേര്‍ന്ന എംഡിഎംകെ ഉന്നതാധികാര സമിതിയോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ആത്മാഭിമാനം പണയം വച്ച് എന്‍ഡിഎ സഖ്യത്തില്‍ തുടരേണ്ടതില്ലെന്നുള്ള നിലപാടില്‍ വൈകോ ഇന്നത്തെ യോഗത്തില്‍ ഉറച്ചു നിന്നു. ഇതോടെ, സഖ്യം വിടാന്‍ എംഡിഎംകെ തീരുമാനിക്കുകയായിരുന്നു.

ശ്രീലങ്കന്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് വൈകോയുടെ എംഡിഎംകെ സഖ്യം ഉപേക്ഷിക്കാന്‍ തയ്യാറായത്. വൈകോ സഖ്യത്തില്‍ നിന്ന് വിട്ട് പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റ നയങ്ങള്‍ക്കെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രൂക്ഷമായ വിമര്‍ശനമാണു എംഡിഎംകെ നേതാവ് വൈകോ നടത്തിയിരുന്നത്. മേയ് മാസത്തില്‍ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ ക്ഷണിച്ചതുമുതല്‍ വൈക്കോയും എന്‍ഡിഎയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഈ മാസം 20,21 തീയതികളില്‍ തമിഴ്നാട് സന്ദര്‍ശിക്കാനിരിക്കേയാണു എംഡിഎംകെയുടെ പിന്‍മാറ്റം. അമിത് ഷായുടെ സന്ദര്‍ശനത്തിനു മുന്നോടിയായി സഖ്യത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി നേതൃത്വം ശ്രമം നടത്തിയിരുന്നു. എന്നാല്‍, ആ നീക്കങ്ങള്‍ ഫലം കണ്ടില്ല.

അടല്‍ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എന്‍ഡിഎ പോലെയല്ല ഇപ്പോഴത്തെ എന്‍ഡിഎയെന്ന് വൈകോ ആരോപിച്ചു. പ്രവര്‍ത്തകരില്‍ വലിയൊരുവിഭാഗം എന്‍ഡിഎവിടണമെന്ന് ആവശ്യപ്പെടുന്നതായി പാര്‍ടി തലവന്‍ വൈകോ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വൈക്കോ ശക്തമായി പ്രതികരിച്ചതാണ് പിണക്കത്തിന് ആക്കം കൂട്ടിയത്. ഇക്കാര്യത്തെ ചൊല്ലി ബിജെപി ദേശീയ സെക്രട്ടറി വൈക്കോയെ താക്കീത് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

അനുബന്ധ വാര്‍ത്തകള്‍

Next Article