രാജപക്സക്കെതിരെ വൈകൊ പ്രകടനം നടത്തും

ശനി, 24 മെയ് 2014 (14:59 IST)
മോഡിയുടെ സത്യപ്രതിജ്ഞ നടക്കുന്ന ദിവസം ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എംഡിഎംകെ നേതാവ് വൈകോ. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന മേയ് 26ന് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാജപക്സയെ ക്ഷണിച്ചതിനെതിരെ നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ് എന്നിവരെ നേരില്‍ കണ്ട് വൈകോ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്റെ വിശാലമായ താല്‍പ്പര്യം മുന്‍ നിര്‍ത്തി വൈകോയുടെ പ്രതിഷേധത്തെ അവഗണിക്കുകയായിരുന്നു.

ഇതില്‍ പ്രകോപിതനായാണ് വൈകൊ ഡല്‍ഹിയില്‍ പ്രതിഷേധ സമരം നടത്താന്‍ തീരുമാനിച്ചത്. രാജപക്സ തമിഴ് വംശജരുടെ ഘാതകനാണെന്നും ഇത്തരമൊരാളെ ക്ഷണിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും വൈകൊ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക