മുംബൈയിൽ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണ്ണിയിൽ 1725 കോടി രൂപ വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്. മുംബൈ നവഷേവ തുറമുഖത്ത് നിന്നാണ് ഹെറോയ്ൻ കണ്ടെയ്നർ പിടികൂടിയത്.
തലസ്ഥാനമായ ഡൽഹിയിലേക്ക് വരികയായിരുന്നു കണ്ടെയ്നർ. ആയുർവേദ മരുന്നായ ഇരട്ടിമധുരത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് ഹെറോയിൻ കടത്തിയിരുന്നത്. കണ്ടെയ്നറിന് ഏകദേശം 22 ടൺ ഭാരമുണ്ടായിരുന്നതായി ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പറയുന്നു.