MDMA: കൈകുഞ്ഞുമായി എംഡിഎംഎ കടത്താൻ ശ്രമം, ദമ്പതികളടക്കം നാലുപേർ പിടിയിൽ

തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (18:31 IST)
മലപ്പുറം: വഴിക്കടവ് ചെക്ക്പോസ്റ്റിൽ മാരകമയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ നാലുപേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്മാമുദ്ധീൻ സിപി, ഭാര്യ ഷിഫ്ന,കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത്,വഴിക്കടവ് സ്വദേശി കമറുദ്ധീൻ എൻ കെ എന്നിവരാണ് പിടിയിലായത്.
 
75.45 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടികൂടിയത്. കുടുംബസമേതം ബംഗ്ലൂരിൽ നിന്നും എംഡിഎംഎ വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടക്കാൻ ശ്രമിക്കവെയാണ് ഇവരെ പോലീസ് പിടികൂടിയത്. കൈകുഞ്ഞും ഏഴ് വയസായ കുഞ്ഞും പിടികൂടുന്ന സമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്നു. ഗൂഡല്ലൂർ വരെ ജീപ്പിൽ വന്ന ഇവർ പിന്നീട് ബൈക്കിലാണ് യാത്ര ചെയ്തത്.
 
കൈകുഞ്ഞുമായി ബൈക്കിൽ വരുന്നവരെ പരിശോധിക്കില്ലെന്ന് കരുതിയാകാം ഈ വഴി സ്വീകരിച്ചതെന്ന് കരുതുന്നു. അസ്ലാമുദ്ധീൻ,ഷിഫ്ന എന്നിവർ കുട്ടികളുമായി ബൈക്കിലും മുഹമ്മദ് സാദത്ത് ജീപ്പിലും കമറുദ്ദീഹൻ മറ്റൊരു ഇരുചക്രവാഹനത്തിലുമായിരുന്നു. മൂന്ന് പേരുടെ കൈവശവും എംഡിഎംഎ ഉണ്ടായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍