ഫെയ്‌സ് മാസ്‌ക്കുകൾ, ഹാൻഡ് സാനിറ്റൈസറുകൾ എന്നിവയെ അവശ്യസാധനമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു

അഭിറാം മനോഹർ
ശനി, 14 മാര്‍ച്ച് 2020 (08:37 IST)
മുഖാവരണം,ഹാൻഡ് സാനിറ്റൈസർ എന്നിവയെ അവശ്യസാധനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. കൊറോണ രാജ്യമാകെ വ്യാപിക്കുന്ന സാഹചര്യത്തിൽ വിപണിയിൽ ഇത്തരം വസ്‌തുക്കൾക്ക് ദൗർലഭ്യം നേരിടുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി.
 
1955-ലെ അവശ്യസാധന നിയമപ്രകാരമാണ് പ്രഖ്യാപനം. ജൂൺ 30 വരെ നിയമം പ്രാബല്യത്തിൽ നിലനിൽക്കും.അവശ്യസാധനമായി പ്രഖ്യാപിച്ചതോടെ മുഖാവരണം, ഹാൻഡ് സാനിറ്റൈസറുകൾ എന്നിവ കൂടുതൽ ഉത്പാദിപ്പിക്കാൻ സംസ്ഥാനസർക്കാരുകൾക്ക് കമ്പനികളോട് നിർദേശിക്കാൻ കഴിയും. കൂടാതെ ഇവയുടെ വില വർധിക്കുന്നത് തടയുന്നതിനും സർക്കാരുകൾക്ക് സാധിക്കും 

അനുബന്ധ വാര്‍ത്തകള്‍

Next Article