മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞ് ഇന്ത്യയുടെ ബോക്‌സിംഗ് ചാമ്പ്യന്‍ മേരികോം.
മുംബൈയില്‍ നടന്ന ചടങ്ങിനിടെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് മേരികോം പൊട്ടിക്കരഞ്ഞത്. സെലക്ടര്‍മാര്‍ക്ക് പുറമെ റഫറിമാര്‍ പോലും പ്രാദേശിക തരംതിരിവുകള്‍ പ്രകടമാക്കാറുണ്ടെന്ന് മേരികോം ആരോപിച്ചു.
റിയോ ഒളിംപിക്‌സിലേക്ക് തനിക്ക് പകരം ഹരിയാനക്കാരി പിങ്കി ജാംഗ്രയെ തിരി കയറ്റാനാണ് ബോക്‌സിംഗ് ഓഫീഷ്യലുകള്‍ ശ്രമിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ജനിച്ച് വളര്‍ന്നത് കൊണ്ട് മാത്രം വലിയ പക്ഷപാതങ്ങള്‍ നേരിട്ടിട്ടുണ്ട്. സെലക്ടര്‍മാരുടെ അവഗണനക്ക് പുറമെ റഫറിമാര്‍പോലും പക്ഷപാതപരമായി നിലപാടുകളെടുക്കും എല്ലാ തവണയും പരാജയപ്പെടുത്തിയിട്ടും പിങ്കിക്കാണ് ബോക്‌സിംഗ് ഭാരവാഹികളുടെ പിന്തുണ. തന്റെ മറുപടി റിംഗില്‍ കാണാം എന്ന് മേരി പിന്നീട് പറഞ്ഞു. ഞാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാരിയാണ് സമ്മതിക്കുന്നു. പക്ഷേ ഞാന്‍ ഇപ്പോഴും ഇന്ത്യക്കാരിയാണ് മേരികോം പറഞ്ഞു.