ലൈംഗികബന്ധത്തിന് നോ പറയാനുള്ള അവകാശം ഭാര്യക്കുണ്ട്:ഡൽഹി ഹൈക്കോടതി

Webdunia
വെള്ളി, 14 ജനുവരി 2022 (17:07 IST)
സമ്മതമില്ലാതെയുള്ള ലൈംഗികബന്ധത്തിനെതിരേ ഏതൊരാള്‍ക്കും ബലാത്സംഗത്തിന് കേസ് നല്‍കാമെന്നിരിക്കേ വിവാഹിതരായ സ്ത്രീകള്‍ക്ക് ഈ അവകാശം നിഷേധിക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. ഭാര്യയുടെ സമ്മതമല്ലാത്ത ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
 
ലൈംഗിക തൊഴിലാളികൾക്ക് തന്റെ ഉപഭോക്താവിനോട് 'വേണ്ട' എന്ന് പറയാനുള്ള അവകാശമുള്ളപ്പോൾ ലൈംഗികബന്ധത്തിന് സമ്മതല്ലമെന്ന് ഭര്‍ത്താവിനോട് പറയാന്‍ ഭാര്യക്കുളള അവകാശം എങ്ങനെ നിഷേധിക്കാന്‍ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് രാജീവ് ശക്ധര്‍ ചോദിച്ചു.
 
അതേസമയം ഈ രണ്ടുബന്ധങ്ങളെയും താരതമ്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ശക്ധറിന്റെ ബെഞ്ചിലെ മറ്റൊരംഗമായ ജസ്റ്റിസ് സി. ഹരിശങ്കര്‍ അഭിപ്രായപ്പെട്ടു. ലൈംഗികതൊഴിലാളിയുമായുള്ള ബന്ധമല്ല വിവാഹബന്ധത്തിലേതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയത്ത് ബലാത്സംഗക്കേസില്‍ പ്രതിയെ ശിക്ഷിക്കരുതെന്നല്ല താന്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 
 
ബലാത്സംഗം എന്നാല്‍ ബലാത്സംഗം എന്നുതന്നെയാണ് അർഥമെന്ന് രാജ്ശേഖര്‍ റാവു വാദിച്ചു. ബലാത്സംഗം സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്ന് കോടതികൾ ആവർത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

അനുബന്ധ വാര്‍ത്തകള്‍

Next Article