വിവാഹത്തിലൂടെ ലാലുവും മുലായവും ബന്ധുക്കളാകുന്നു

Webdunia
വെള്ളി, 28 നവം‌ബര്‍ 2014 (12:37 IST)
മുലായം സിങ് യാദവിന്റെ സഹോദരപുത്രന്റെ മകനായ തേജ് പ്രതാപ് യാദവും ലാലുപ്രസാദ് യാദവിന്റെ ഇളയ മകള്‍ രാജ് ലക്ഷിയും വിവാഹതരാകുന്നു. ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയും മുലായം സിംഗിന്റെ സമാജ് വാദി പാര്‍ട്ടിയും ഒന്നാകുമെന്ന് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്കകമാണ് വിവാഹം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവരുന്നത്.

മുലായത്തിന്റെ സഹോദര പുത്രനായ തേജ് പ്രതാപ് മെയിന്‍പുരിയില്‍ നിന്നുള്ള ലോക് സഭാംഗമാണ്. ഇവിടെ മൂന്നു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തേജ് പ്രതാപ് ജയിച്ചത്. ഡിസംബര്‍ അവസാനത്തോടെ വിവാഹനിശ്ചയമുണ്ടാകും. വിവാഹം ഫെബ്രുവരിയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം ലയനത്തിന് മുന്നാലെയുള്ള ഒത്തുചേരലെന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.