ഉത്തര്‍പ്രദേശില്‍ യുവതിയെ ചന്തയിലെത്തിച്ച് ലേലം ചെയ്ത് വിറ്റതായി റിപ്പോര്‍ട്ട്. ഒഡീഷ സ്വദേശിയായ യുവതിയെ ബുന്ദേല്‍ഖണ്ഡിയിലെ ഹാമിര്‍പുരിലെ ജരാഖര്‍ ഗ്രാമച്ചന്തയില്‍ വെച്ച് ഇരുപത്തിഅയ്യായിരം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സംഭവം നടന്നതെങ്കിലും ഇന്നലെയാണ് വാര്‍ത്ത് പുറം ലോകമറിഞ്ഞത്.
ഒഡീഷയില്‍ ജോലി ചെയ്തിരുന്ന സോഹന്‍ലാല്‍ എന്നയാള്‍ തിരികെ നാട്ടിലേക്ക് വരുബോള്‍ ഒഡീഷയില്‍നിന്ന് യുവതിയെ ഒപ്പം കൂട്ടികൊണ്ടു വരുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ചന്തയിലെത്തി 10,000 രൂപയ്ക്ക് യുവതിയെ ലേലം ചെയ്യാന്‍ തുടങ്ങുകയായിരുന്നു.
യുവതിയുടെ സൌന്ദര്യത്തില്‍ ആകൃഷ്‌ടയായ പ്രായമായ ഒരാള്‍ 15,000-ത്തിന് സ്ത്രീയെ സ്വന്തമാക്കാനെത്തിയെങ്കിലും അയാള്‍ക്കൊപ്പം പോകാന്‍ അവര്‍ തയ്യാറായില്ല. പിന്നീട് 25,000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് യുവതിയെ വില്‍ക്കുകയായിരുന്നു. സംഭവം നടന്നിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.