പോലീസുകാരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്‌ടു പോയി

ചൊവ്വ, 14 ജൂലൈ 2015 (15:53 IST)
ഛത്തീസ്‌ഗഡില്‍ നാലു പോലീസുകാരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്‌ടു പോയി. തിങ്കളാഴ്‌ച വൈകിട്ട്‌ ബിജാപൂര്‍ ജില്ലയിലെ കുത്രുവില്‍ നിന്നാണ്‌ പോലീസുകാരെ തട്ടിക്കൊണ്‌ടു പോയത്‌. ജയദേവ്‌ യാദവ്‌, മംഗള്‍ സോദി, രാജു തെല, രമ മാജി എന്നീ ഉദ്യോഗസ്‌ഥരെയാണ്‌ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്‌ടു പോയത്‌.
 
ആയുധധാരികളായ മാവോയിസ്റ്റുകള്‍ പോലീസുകാര്‍ സഞ്ചിരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തിയ ശേഷം പോലീസുകാരെ തട്ടിക്കൊണ്‌ടു പോകുകയായിരുന്നു. പോലീസുകാരെ കണ്‌ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചതായി ബിജാപൂര്‍ പോലീസ്‌ സൂപ്രണ്‌ട്‌ കെഎല്‍  ധ്രൂവ്‌ പറഞ്ഞു.

വെബ്ദുനിയ വായിക്കുക