ബിഹാറില്‍ മാവോയിസ്റ്റ് ആക്രമണം: പത്ത് സിആര്‍പിഎഫ് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു

ചൊവ്വ, 19 ജൂലൈ 2016 (08:00 IST)
ബീഹാറിലെ ഗയയിലെ ചകര്‍ബന്ധ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ ഇന്നലെ രാത്രി നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ സെന്‍ട്രല്‍ റിസര്‍വ് ഫൊലീസ് ഫോഴ്‌സിലെ പത്തു കോബ്ര കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തെ തുടര്‍ന്ന് സിആര്‍പിഎഫ് സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. സിആര്‍പിഎഫ് തിരിച്ചുവെടിവെച്ചതിനെ തുടര്‍ന്നു മൂന്ന് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. മാവോയിസ്റ്റ് ആക്രമണത്തില്‍ ആറു സിആര്‍പിഎഫ് ഭടന്മാര്‍ക്കു പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. 
 
ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് സ്‌ഫോടനമാണു മാവോയിസ്റ്രുകള്‍ നടത്തിയത്. ഗയയിലെ മാവോയിസ്റ്റ് മേഖലകളില്‍ പരിശോധന നടത്തി സിആര്‍പിഎഫ് സംഘം തിരിച്ചു വരുമ്പോഴാണ് സ്‌ഫോടനം. ആക്രമണ സ്ഥലത്തു നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. മാവോയിസ്റ്റുകള്‍ക്കെതിരായി രൂപികരിച്ച 205ാം കോബ്ര ബറ്റാലിയനില്‍ പെട്ട സംഘമാണ് ആക്രമണത്തിനിരയായത്. വനമേഖലയിലെ ദൗത്യങ്ങള്‍ക്കായി പ്രത്യേക പരിശീലനം നേടിയവരാണ് ഈ ബറ്റാലിയനിലുള്ളത്. 
 
 

വെബ്ദുനിയ വായിക്കുക