വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം: രണ്ടു മരണം; 35 പേര്‍ക്ക് പരുക്ക്

Webdunia
തിങ്കള്‍, 4 ജനുവരി 2016 (08:15 IST)
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ ഭൂചലനത്തില്‍ രണ്ടു മരണം. റിക്‌ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 04.37നാണ് അനുഭവപ്പെട്ടത്. അസം, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു.
 
മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്ത്യ - മ്യാന്‍മര്‍ അതിര്‍ത്തിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 
 
അയല്‍രാജ്യങ്ങളായ മ്യാന്‍മര്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.