തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നതിനെ കുറിച്ച് വൈദ്യുതി മന്ത്രിയോട് പരാതി പറഞ്ഞതിനു ചെറുകിട വ്യാപാരി അറസ്‌റ്റില്‍. മാംഗളൂര്‍ സ്വദേശിയായ ചെറുകിട വ്യവസായി സായി ഗിരിധര്‍ റായിയാണ് അറസ്റ്റിലായത്. വൈദ്യുതമന്ത്രി ഡി കെ ശിവകുമാറാണ് പരാതിക്കാരനെതിരെ ഇത്തരമൊരു നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു ഗിരിധര്‍ മന്ത്രിയുടെ ഫോണില്‍ നേരിട്ട് വിളിച്ച് തന്റെ പരാതി ബോധിപ്പിച്ചത്. എന്നാല്‍, പരാതി മുഴുവന്‍ കേള്‍ക്കാതെ മന്ത്രി തന്നെ ചീത്തവിളിക്കുകയായിരുന്ന് ഗിരിധര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്‌പോരാട്ടവും നടന്നു.
അല്പസമയത്തിനു ശേഷം പ്രാദേശിക വൈദ്യുതി ഓഫീസറെ വിളിച്ച വൈദ്യുതിമന്ത്രി, ഉടന്തന്നെ ഗിരിധറിനെ ക്രിമിനല്‍ കേസെടുത്ത് അറസ്‌റ്റുചെയ്യാന്‍ നിര്‍ദേശിക്കുയായിരുന്നു. മന്ത്രിയുടെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പോലും അവഗണിച്ച് അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പൊലീസ് ഗിരിധറിനെ അറസ്‌റ്റുചെയ്‌തത്.