നിയമം ഭേദഗതി ചെയ്തു; സിനിമാ തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ലെന്ന് സുപ്രീംകോടതി

Webdunia
ചൊവ്വ, 9 ജനുവരി 2018 (14:00 IST)
സിനിമാ തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ലെന്ന് സുപ്രീംകോടതി. ദേശീയ ഗാനം കേൾപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം തീയേറ്റർ ഉടമയ്ക്ക് തീരുമാനിക്കാം. ഇതുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും തീർപ്പാക്കിയെന്നും കോടതി അറിയിച്ചു. ഇത് സംബന്ധിച്ച  2016 നവംബറിലെ സുപ്രിംകോടതി ഉത്തരവ് കോടതി ഭേദഗതി ചെയ്തു.
 
സിനിമാ തിയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കുന്നത് സംബന്ധിച്ചു സുപ്രീംകോടതി ഉത്തരവ് ഉടൻ നടപ്പാക്കേണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു.
 
ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച് ആറു മാസത്തിനകം മാർഗരേഖയുണ്ടാക്കാൻ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്‌ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സത്യവാങ്‌മൂലത്തിൽ സർക്കാർ വ്യക്‌തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article