ചായക്കൊപ്പം പ്രഭാതഭക്ഷണം നൽകിയില്ല, മരുമകൾക്ക് നേരെ അമ്മായി അച്ഛൻ വെടിയുതിർത്തു

Webdunia
വെള്ളി, 15 ഏപ്രില്‍ 2022 (13:42 IST)
താനെ: ചായക്കൊപ്പം പ്രഭാതഭക്ഷണം നൽകാത്തതിനെ തുടർന്ന് മരുമകൾക്ക് നേരെ വെടിയുതിർത്ത് അമ്മായി അച്ഛൻ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 42കാരിയായ മരുമകൾ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
 
സംഭവവുമായി ബന്ധപ്പെട്ട് 76കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കൊലപാതകശ്രമം,ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാര‌മാണ് അറസ്റ്റ്. വ്യാഴാഴ്‌ച രാവിലെ പതിനൊന്നര മണിയോടെയാണ് സംഭവം. ചായക്കൊപ്പം പ്രഭാതഭക്ഷണം നൽകാത്തതിനെ തുറ്റർന്ന് അമ്മായി അച്ഛൻ റിവോൾവർ എടുത്ത് വെടിവെയ്‌ക്കുകയായിരുന്നു. അക്രമണത്തിന് പിന്നിൽ മറ്റേതെങ്കിലും പ്രകോപനമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article