കഞ്ചാവിന്റെ ലഹരിയില്‍ നാടിന് നല്ലതുവരാന്‍ സ്വന്തം ലിംഗം മുറിച്ചുമാറ്റി യുവാവ്!

സിആര്‍ രവിചന്ദ്രന്‍
ശനി, 21 മെയ് 2022 (17:14 IST)
കഞ്ചാവിന്റെ ലഹരിയില്‍ നാടിന് നല്ലതുവരാന്‍ സ്വന്തം ലിംഗം മുറിച്ചുമാറ്റി യുവാവ്. ആസാമിലെ സോനിത്പൂര്‍ ജില്ലയിലെ ദേക്കര്‍ ഗ്രാമത്തിലാണ് സംഭവം. എംഡി സഹജുല്‍ അലി എന്ന യുവാവാണ് കഞ്ചാവിന്റെ ലഹരിയില്‍ കടുംകൈ ചെയ്തത്. സമൂഹത്തിന്റെ നന്മയ്ക്കാണ് താന്‍ ഇക്കാര്യം ചെയ്തതെന്നാണ് അലി പറയുന്നത്. ദേക്കര്‍ ഗ്രാമവാസിയായ ഇയാള്‍ മാനസികമായി അസ്വസ്ഥനെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഞ്ചാവ് കൂടാതെ പല മയക്കുമരുന്നുകളും ഇയാള്‍ ഉപയോഗിക്കുന്നുണ്ട്. 2003ല്‍ ഇയാള്‍ ഒരു രാത്രി സിംഹത്തോടൊപ്പം ചിലവഴിച്ചിരുന്നതായി ഇയാളുടെ സുഹൃത്ത് പറഞ്ഞു. വിചിത്ര സ്വഭാവക്കാരനാണ് അലി. 

അനുബന്ധ വാര്‍ത്തകള്‍

Next Article