കമിതാക്കളെ സഹായിച്ചുവെന്നാരോപിച്ച് മുസ്ലിം വൃദ്ധനെ യോഗി ആദിത്യനാഥിന്റെ സംഘടനയുടെ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു
ബുധന്‍, 3 മെയ് 2017 (19:04 IST)
ഉത്തര്‍പ്രദേശില്‍ മുസ്ലീം വൃദ്ധനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സംഘടനയായ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു. കമിതാക്കളെ സഹായിച്ചു എന്നാരോപിച്ചാണ് ഗുലാം മുഹമ്മദ് (55) എന്നയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
ബുലന്ദ്ഷറില്‍ മുസ്ലീം യുവാവിനോടൊപ്പം ഹിന്ദു പെണ്‍കുട്ടി ഒളിച്ചോടിയിരുന്നു. ഗ്രാമം വിട്ടു പോകാന്‍ ഇവര്‍ക്ക് സഹായം നല്‍കിയത് ഗുലാം മുഹമ്മദാണെന്ന് ആദിത്യനാഥ് നേതൃത്വം നല്‍കുന്ന സംഘടനയായ ഹിന്ദു യുവവാഹിനിയുടെ പ്രവര്‍ത്തകര്‍ ആരോപിച്ചു.
രാത്രിയില്‍ വീട്ടിലെത്തിയ അക്രമികള്‍ ഗുലാം മുഹമ്മദിനെ പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുകയും ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഗുലാം മുഹമ്മദിന്റെ മകന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് മൂന്ന് പേരെ കസ്‌റ്റഡിയിലെടുത്തു. ഇവര്‍ക്ക് ഹിന്ദു യുവവാഹിനിയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് ബുലന്ദ്ഷര്‍ റുറല്‍ എസ്പി ജഗദീഷ് ശര്‍മ്മ പറഞ്ഞു. അതേസമയം അക്രമികള്‍ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണെന്ന ആരോപണം സംഘടന നിഷേധിച്ചു.