യുവനടി ഹോട്ടലില്‍ എത്തിയ ദൃശ്യങ്ങളും സാക്ഷിമൊഴികളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. 2016 ജനുവരി 28 ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. അന്വേഷണസംഘം മസ്‌കറ്റ് ഹോട്ടല്‍ പരിശോധിച്ച് തെളിവ് ശേഖരിച്ചിരുന്നു. പീഡിപ്പിക്കപ്പെട്ട ശേഷം യുവതി എറണാകുളത്ത് ചികിത്സ തേടിയതിനും തെളിവ് ലഭിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുന്‍പ് തന്നെ നടി പീഡന വിവരം പറഞ്ഞതിനു തെളിവുകള്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പിന്നീട് യുവതി ഫെയ്‌സ്ബുക്കിലൂടെ സിദ്ദിഖിനെതിരെ പരസ്യ ആരോപണം ഉന്നയിച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞാണ് ഹോട്ടലിലേക്കു വിളിച്ചുവരുത്തിയതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. കേസില്‍ കര്‍ശന ഉപാധികളോടെ സിദ്ദിഖിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.