ഭാര്യയുമായി അവിഹിതബന്ധം; യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി - ദൃശ്യങ്ങള്‍

Webdunia
ചൊവ്വ, 2 ഓഗസ്റ്റ് 2016 (14:22 IST)
യുവാവിനെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍‍. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് ഒറീസയിലെ ഭുവനേശ്വറില്‍ സീമഞ്ചല്‍ ജെന എന്നയാള്‍ സുഹൃത്തായ യുവാവിനെ കൊലപ്പെടുത്തിയത്.
 
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസ് ജെനയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ആക്രമണത്തില്‍ മറ്റൊരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ സുഹൃത്തിനും തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നും അറസ്റ്റിലായ ഇയാള്‍ പൊലീസില്‍ അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article