വീട്ടുപടിക്കല്‍ ബീഫ് ഉള്‍പ്പെടെയുള്ള മാംസമെത്തും; ബിജെപിയുടെ നെഞ്ചുതകര്‍ക്കുന്ന പദ്ധതിയുമായി മമത

ബുധന്‍, 29 മാര്‍ച്ച് 2017 (18:20 IST)
ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ അറവുശാലകള്‍ പൂട്ടിയത് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ ഇല്ലാതാക്കിയപ്പോള്‍ പുതിയ പദ്ധതിയുമായി ബംഗാള്‍ സര്‍ക്കാര്‍.   

വീട്ടുപടിക്കല്‍ മാംസമെത്തിക്കുന്ന പദ്ധതിക്കാണ് മുഖ്യമന്ത്രി മമത ബാനര്‍ജി തുടക്കമിടാന്‍ പോകുന്നത്. മീറ്റ് ഓണ്‍ വീല്‍സ് എന്ന് പേരിട്ട പദ്ധതി വെസ്റ്റ്ബംഗാളിലെ കന്നുകാലി വികസന കോര്‍പറേഷനാണ് നടപ്പാക്കുക.

പോത്തിനും കോഴിക്കും പുറമേ താറാവ്, ടര്‍ക്കിക്കോഴി, എമു എന്നിവയുടെ ഇറച്ചി കേടുകൂടാതെ ആവശ്യാനുസരണം  ആവശ്യക്കാര്‍ക്ക് വീട്ടില്‍ എത്തിച്ചുകൊടുക്കുന്നതാണ് പുതിയ പദ്ധതി.

നിലവിലെ പദ്ധതി വിജയിച്ചാല്‍ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പദ്ധതിയെ അനുകൂലിച്ച് ആയിരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക