ബോളിവുഡ് നടി കളോൾ അടുത്തിടെ ബീഫ് കഴിച്ചത് വൻ വിവാദമായിരുന്നു. സംഭവത്തിൽ നടിക്ക് പിന്തുണയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്ത് അപകടകരമായ സാഹചര്യങ്ങളാണ് നിലനിൽക്കുന്നതെന്ന് മമത പറഞ്ഞു. എന്താണ് കഴിച്ചതെന്ന് ഭയം കൂടാതെ കജോൾ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറയുന്നു.
ജനങ്ങള്‍ എന്ത് കഴിക്കണമെന്ന് ചിലര്‍ തീരുമാനിക്കുകയാണ്. തനിക്ക് ആ നടിയുടെ പേര് അറിയില്ല പക്ഷേ ഷാരൂഖ് ഖാനുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളളതാണെന്ന് അറിയാം. അവർ ഇട്ട വീഡിയോയും അത് പിൻവലിച്ച സാഹചര്യവും കണ്ടിരുന്നു. ഇത് അപകടകരമായ സ്ഥിതിയാണെന്നും മമത ബാനര്‍ജി വ്യക്തമാക്കി.
എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഭയം സൃഷ്ടിക്കുന്നത്. ആരെയാണ് നമ്മള് ഭയക്കേണ്ടത്. ജയിലില്‍ അടക്കുമെന്നാണ് പറയുന്നത്. എന്നാല്‍ എത്ര പേരെ ജയിലിൽ ഇടാൻ ഇവർക്ക് കഴിയും? വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അവര്‍ക്ക് മാത്രമെ അറിയു. അവര്‍ ഹിന്ദുമതത്തിന്റെ അനുകൂലികളല്ലെന്നും മമത ബാനര്‍ജി വ്യക്തമാക്കി.