മമതയ്‌ക്ക് തിരിച്ചടി: സിബിഐയോട് സഹകരിക്കണമെന്ന് സുപ്രീംകോടതി - കോടതിയലക്ഷ്യ ഹര്‍ജികളില്‍ നോട്ടീസ് അയച്ചു

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2019 (11:39 IST)
ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി.

കൊൽക്കത്ത കമ്മിഷണർ രാജീവ് കുമാർ സിബിഐക്കു മുന്നിൽ ഹാജരാകണം. സിബിഐക്കു മുന്നിൽ ഹാജരാകാൻ ഉയർന്ന ഉദ്യോഗസ്ഥർ മടിക്കേണ്ടതില്ലെന്നും കോടതി നിർദേശിച്ചു. അതേസമയം, കമ്മിഷണറെ അറസ്‌റ്റ് ചെയ്യരുതെന്നും നിർദേശമുണ്ട്.

വിഷയത്തിൽ കോടതി അലക്ഷ്യമുള്ള വിഷയങ്ങൾ പിന്നീട് പരിഗണിക്കാമെന്നും ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കി. സിബിഐ ഉദ്യോഗസ്ഥരെ കസ്‌റ്റഡിയിൽ എടുത്തുവെന്ന പരാതിയിൽ പശ്ചിമ ബംഗാൾ സർക്കാരിന് നോട്ടീസ് നൽകാനും കോടതി നിർദ്ദേശിച്ചു. ഫെബ്രുവരി 20-ന് കേസ് വീണ്ടും പരിഗണിക്കും എന്നും അറിയിച്ചു.

രാജീവ് കുമാറിനെ ഷില്ലോംഗ് ഓഫീസില്‍ വെച്ചു മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളൂ എന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ബംഗാള്‍ പൊലീസ് സിബിഐക്കെതിരെ കേസെടുക്കുന്നത് തടയണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി.

എന്നാല്‍ കോടതി അലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന സിബിഐയുടെ ആവശ്യം അംഗീകരിച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച കോടതി ബംഗാള്‍ ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നോട്ടീസ് അയച്ചു. ഇരുവരും ഫെബ്രുവരി 19ന് ഹാജരാകണമെന്നും മറുപടി നല്‍കണമെന്നും  കോടതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article