മഹാരാഷ്ട്രയിലെ പൂനെ മാലിന്‍ ഗ്രാമത്തില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 70 ആയി. 30 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നൂറോളം പേരെ ഇനിയും മണ്ണിനടിയിലുണ്ട്. കനത്ത മഴ കാരണം സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം തുടര്‍ച്ചയായി തടസപ്പെടുകയാണ്
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം ദുരിത ബാധിത പ്രദേശം സന്ദര്‍ശിച്ച് ആവശ്യമായ കേന്ദ്ര സഹായം നല്‍കാമെന്ന് ഉറപ്പ് നല്‍കി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം സാന്പത്തിക സഹായം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്താകമാനം മണ്ണിടിച്ചില്‍ ഉള്‍പ്പടെയുള്ള അപകടസാധ്യത നിറഞ്ഞ പ്രദേശങ്ങളില്‍ താമസിക്കുന്നവരെയെല്ലാം സുരക്ഷിതമായ സ്ഥലത്തേക്ക് പുനരധിവസിപ്പിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.