കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നയിക്കുന്ന പ്രതിരോധവകുപ്പിന്റെ 21 അംഗ പാർലമെന്ററി ഉപദേശകസമിതിയിലേക്ക് പ്രഗ്യാ സിങ് ഠാക്കൂറിനെ തിരഞ്ഞെടുത്തു. പ്രതിരോധ കാര്യങ്ങളിൽ പാർലമെന്റിന്റെ നടപടികൾ എന്തായിരിക്കണമെന്ന് ഈ സമിതിയുടെ കൂടി ഉപദേശം പരിഗണിച്ചായിരിക്കും തീരുമാനിക്കുക.
ഗാന്ധി വധ കേസിലെ പ്രതിയായ നാഥുറാം വിനായക് ഗോഡ്സെയെ മനുഷ്യസ്നേഹി എന്ന് വിളിച്ച് അടുത്തിടെ വിവാദങ്ങളിൽ പ്പെട്ട ഭോപ്പാലിൽ നിന്നുള്ള ബി ജെ പി എം പിയായ 'പ്രഗ്യാ സിങ് മലേഗാവ് സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട വ്യക്തി കൂടിയാണ്. പ്രഗ്യാ സിങ് നിലവിൽ ഈ കേസിൽ ജാമ്യത്തിലാണുള്ളത്. 2019ൽ പ്രമുഖ കോൺഗ്രസ്സ് നേതാവ് കൂടിയായ ദ്വിഗ് വിജയ് സിങിനെ പരാജയപ്പെടുത്തിയാണ് പ്രഗ്യാ സിങ് ലോകസഭയിലെത്തിയത്.
21 അംഗ പാർലമെന്റ് ഉപദേശകസമിതിയിൽ പ്രഗ്യാ സിങ് ഠാക്കൂറിനേ കൂടാതെ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂക്ക് അബ്ദുള്ള,എൻ സി പി നേതാവ് ശരത് പവാർ എന്നിവരേയും ഉൾപ്പെടുത്തിയിട്ടുണ്ട്.