മേയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് അടുത്ത വിജയം, സോണിയും രാജ്യത്ത് നിര്‍മ്മാണം ആരംഭിക്കും

Webdunia
ചൊവ്വ, 4 ഓഗസ്റ്റ് 2015 (11:09 IST)
മോഡി സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ മേയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് വീണ്ടും അടുത്ത വിജയം. മുന്‍‌നിര ബഹുരാഷ്ട്ര ഇലക്ട്രോണിക്സ് കമ്പനിയായ സോണി കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന് അറിയിച്ചു. സോണിയുശ്ശ്ടെ ടെലിവിഷന്‍ മോഡലായ ബ്രാവിയ ആയിരിക്കും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ ഉത്പന്നം.

ചെന്നൈയ്ക്കടുത്തുള്ള ഫോക്‌സ്‌കോണ്‍ പ്ലാന്റിലാകും സോണിയുടെ ബ്രാവിയ മോഡല്‍ ടെലിവിഷന്‍ നിര്‍മിക്കുക. സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുന്നതിന്റെ സാധ്യതകളും കമ്പനി തേടുന്നുണ്ടെന്ന് സോണി ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ കെനിചിരോ ഹിബി പറഞ്ഞു. പുതിയതായി നിര്‍മിക്കുന്ന പ്ലാന്റിലാകും സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണം. ഏതായാലും പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‍ സോണി ഇന്ത്യയില്‍ നിന്ന് ഉത്പാദനം തുടങ്ങാന്‍ പോകുന്നത്.

മോഡി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് സോണി കോര്‍പ്പറേഷന്‍ രാജ്യത്ത് ഉത്പാദനം തുടങ്ങുന്നത്. പ്രദേശികമായി ഉത്പാദിപ്പിക്കുമ്പോള്‍ നിര്‍മാണ ചെലവ് കുറയ്ക്കാന്‍ കഴിയും. പുതിയ മോഡലുകള്‍ പെട്ടെന്ന് പുറത്തിറക്കാന്‍ കഴിയുന്നതോടൊപ്പം മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നതും കമ്പനിക്ക് ഗുണകരമാണെന്ന് ഹിബി പറഞ്ഞു.