ഹനുമാന്റെ ജന്മസ്ഥലം തീരുമാനിക്കുന്നതിനിടെ സന്യാസിമാര്‍ തമ്മില്‍ കൂട്ടത്തല്ല്; പൊലീസ് എത്തി സംഘര്‍ഷം നിയന്ത്രിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 1 ജൂണ്‍ 2022 (12:16 IST)
ഹനുമാന്റെ ജന്മസ്ഥലം തീരുമാനിക്കുന്നതിനിടെ സന്യാസിമാര്‍ തമ്മില്‍ കൂട്ടത്തല്ല്. മഹാരാഷ്ട്രയിലെ നാസിക്കില്‍ ഹനുമാന്റെ ജന്മസ്ഥലം നിര്‍ണയിക്കാന്‍ കൂടിച്ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷം ഉണ്ടായത്. ഒന്‍പത് സ്ഥലങ്ങളാണ് ഹനുമാന്റെ ജന്മസ്ഥലങ്ങളായി കണക്കാക്കുന്നത്. യോഗത്തില്‍ വ്യത്യസ്ത വാദങ്ങള്‍ ഉണ്ടായതോടെ സന്യാസിമാര്‍ ചേരിതിരിഞ്ഞ് അടിപിടികൂടുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍