24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 131 പൊലീസുകാര്‍ക്ക്;രണ്ടു പൊലീസുകാര്‍ മരണപ്പെട്ടു

ശ്രീനു എസ്
വ്യാഴം, 28 മെയ് 2020 (14:42 IST)
24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 131 പൊലീസുകാര്‍ക്ക്. രോഗംമൂലം രണ്ടു പൊലീസുകാര്‍ മരണപ്പെടുകയും ചെയ്തു. ഇതുവരെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 2095 ആയിട്ടുണ്ട്. 22പൊലീസുകാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
 
അതേസമയം ഇന്നലെ രാജ്യത്ത് 6566പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 194 പേര്‍ രോഗം മൂലം മരിക്കുകയും ചെയ്തു. നിലവില്‍ 86110 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 4337 പേരാണ് ഇതുവരെയും മരണപ്പെട്ടത്. മഹാരാഷ്ട്രയില്‍ മാത്രം 1700ലധികം പേര്‍ മരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article