മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പണം ഇന്നു പൂര്‍ത്തിയാകും. ഭരണപക്ഷത്തും പ്രതിപക്ഷത്തും സഖ്യങ്ങള്‍ പൊളിഞ്ഞതോടെ ശക്തമായ ചതുഷ്കോണ മല്‍സരമാണ് മഹാരാഷ്ട്രയില്‍ അരങ്ങേറുന്നത്.
സീറ്റ് തര്‍ക്കമാണ് ശിവസേന - ബിജെപി സഖ്യത്തിനും കോണ്‍ഗ്രസ് - എന്‍സിപി സഖ്യത്തിലും വിള്ളല്‍ വീഴ്ത്തിയത്. രാഷ്ട്രീയസഖ്യങ്ങളില്‍ വന്ന മാറ്റം കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ സാന്നിധ്യവും ഇക്കുറി നിര്‍ണായകമാവും. 30-നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. അടുത്തമാസം ഒന്നുവരെ പത്രിക പിന്‍വലിക്കാം. 15ന് വോട്ടെടുപ്പും 19 വോട്ടെണ്ണലും നടക്കും.