വിവാഹവാഗ്ദാനം നല്‍കി മാനഭംഗം: ബാങ്ക്‌ ക്ലര്‍ക്ക് അറസ്റ്റില്‍

Webdunia
തിങ്കള്‍, 5 മെയ് 2014 (11:37 IST)
മധ്യപ്രദേശില്‍ വിവാഹവാഗ്ദാനം നല്‍കി യുവതിയെ മാനഭംഗപ്പെടുത്തിയ ബാങ്ക്‌ ജീവനക്കാരന്‍ അറസ്റ്റിലായി. മൊറീനയിലെ ബലാഘട്ടിലുള്ള ഒരു സ്വകാര്യബാങ്കില്‍ ക്ലര്‍ക്കായ ജിതേന്ദ്ര യാദവാണ്‌ അറസ്റ്റിലായത്‌.

ബാങ്കില്‍ ജോലി ലഭിക്കുന്നതിനു മുമ്പ് പരിചയത്തിലായ യുവതിയുമായി ജിതേന്ദ്ര ശാരീരികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. എന്നാല്‍ ബാങ്കില്‍ ക്ലര്‍കായി ജോലി ലഭിച്ചതോടെ യുവതിയെ ഇയാള്‍ ഒഴിവാക്കാന്‍ ശ്രമം നടത്തിയിരുന്നു. വിവാഹം കഴിക്കില്ലെന്ന്‌ ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു‌.

ഇതിനിടെയില്‍ ഗ്വാളിയോര്‍ സ്വദേശിനിയായ മറ്റൊരു യുവതിയുമായി ഇയാള്‍ വിവാഹനിശ്ചയവും നടത്തി.
യുവതിയുടെ പരാതിയെ തുടര്‍ന്ന് ജിതേന്ദ്രയെ പൊലീസ് അറസ്റ്റ്‌ ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളില്‍ നിന്ന് യുവതിയെ വിവാഹം കഴിക്കുമെന്ന രേഖാമൂലം ഉറപ്പു വാങ്ങിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.