ജെല്ലിക്കെട്ട് നിരോധനം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ട് 'നോട്ട'യ്ക്കെന്ന് തമിഴ്‌നാട്ടുകാര്‍
തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചതിന് ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് ജെല്ലിക്കെട്ട് അനുകൂലികള് വ്യക്തമാക്കി. ജെല്ലിക്കെട്ട് നിരോധിച്ചതിനെതിരെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 'നോട്ട'യ്ക്ക് വോട്ട് ചെയ്ത് പ്രതിഷേധിക്കുമെന്ന് ഇവര്‍ പറഞ്ഞു. ജെല്ലിക്കെട്ട് അനുകൂലികളുടെ കൂട്ടായ്മയായ 'വീരവിളയാട്ട് മീപ്പു കഴകം' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
ജെല്ലിക്കെട്ട് നിരോധിച്ചതിനോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സംഘടന നേതാവ് ടി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാ ജെല്ലിക്കെട്ട് അനുകൂലികളും 'നോട്ട'യ്ക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റിലേ നിരാഹാര സത്യാഗ്രഹം ആരംഭിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.