രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് സബ്സിഡില്ലാത്ത എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചു. 43.50 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്. മേയ് 2009നു ശേഷം ഇതാദ്യമായാണ് സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില ഇത്രയും താഴെ എത്തുന്നത്.
നിലവില്‍ സബ്സിഡിയുള്ള സിലിണ്ടറിന്റെ വില 417 രൂപയാണ്. സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില ഡിസംബര്‍ ഒന്നിന് 113 രൂപ കുറച്ചിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 214 രൂപയാണ് കുറച്ചത്. എന്നാല്‍ സബ്സിഡിയുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.
വിലകുറയുന്നതോടെ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 752 രൂപയില്‍ നിന്ന് 708.50 രൂപയാകും. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം തുടര്‍ച്ചയായി അഞ്ചാം തവണയാണ് സബ്സിഡില്ലാത്ത സിലിണ്ടറുകളുടെ വില കുറയ്ക്കുന്നത്.