ടിപ്പര്‍ ലോറിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു

ശനി, 19 ഡിസം‌ബര്‍ 2015 (14:55 IST)
ക്രഷറില്‍ നിന്ന് വന്ന ടിപ്പര്‍ ലോറി ഇടിച്ച് സഹോദരങ്ങള്‍ മരിച്ചു. പട്ടാമ്പി കൊപ്പം തൈക്കാപ്പള്ളി കാത്തിരിക്കുന്ന് സ്വദേശി  മുഹമ്മദിന്‍റെ മക്കളായ 23 ഉം 19 ഉം വയസുള്ള യുവാക്കളാണു മരിച്ചത്.
 
പെരുമ്പിലാവില്‍ സംസ്ഥാനപാതയില്‍ ഒറ്റപ്ലാവ് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ സംഭവം. പാസ്പോര്‍ട്ട് ഓഫീസില്‍ പോയി മടങ്ങുമ്പോഴായിരുന്നു ബൈക്കില്‍ സഞ്ചരിച്ച സഹോദരങ്ങളെ ടിപ്പര്‍ ഇടിച്ചുവീഴ്ത്തിയത്. 
 
സഹോദരങ്ങളില്‍ ഒരാള്‍ സംഭവ സ്ഥലത്തു വച്ചും മറ്റൊരാള്‍ ആശുപത്രിയില്‍ വച്ചുമാണു മരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക